ഹോം » വീഡിയോ » Life » shivangi-becomes-first-woman-pilot-of-indian-navy-ar

'ജീവിതത്തിലെ സ്വപ്‌ന മുഹൂർത്തം' നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് ശിവാംഗി

Life14:15 PM December 02, 2019

കൊച്ചി: ഇന്ത്യൻ പ്രതിരോധ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി പെൺ കരുത്ത്. നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റായി ശിവാംഗി. കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ശിവാംഗി ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായത്. ഇത് ജീവിതത്തിലെ സ്വപ്ന മുഹൂർത്തമെന്നായിരുന്നു ശിവാംഗിയുടെ പ്രതികരണം. നേവിയുടെ ആദ്യ വനിത പൈലറ്റായാണ് സബ് ലെഫ്റ്റനന്റ് ശിവാംഗി ചുമതലയേറ്റത്. കൊച്ചി നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ കെ കെ ചൗള ശിവാംഗിയ്ക്ക് വിംഗ്സ് കൈമാറി. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി. പഠനം പൂർത്തിയാക്കിയത് ഏഴിമല നാവിക അക്കാദമിയിൽ ആയിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading