• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

കവളപ്പാറയിൽ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ (GPR) സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നു

Kerala13:59 PM August 18, 2019

റഡാർ പൾസുകൾ ഉപയോഗപ്പെടുത്തി ഭൗമാന്തർഭാഗത്തെ ചിത്രങ്ങളെടുക്കുന്ന അതിനൂതന സംവിധാനമാണ് ജിപിആർ. അൾട്രാ ഹൈഫ്രീക്വൻസി-വെരി ഹൈ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഭൗമോപരിതലത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഈ സിഗ്നലുകൾ ഭൗമാന്തർഭാഗത്തുള്ള വസ്തുക്കളിൽ തട്ടി തിരിച്ചുവരുമ്പോൾ വളരെ സെൻസിറ്റീവ് ആയ സെൻസറുകൾ ഉപയോഗിച്ച് ഇവയെ പിടിച്ചെടുക്കുന്നു. ഈ സിഗ്നലുകൾ ഡിജിറ്റൽ പ്രോസസിംഗ് നടത്തി കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രൊഫൈൽ ചിത്രങ്ങളായി വരച്ചെടുക്കുന്നു. ഈ ചിത്രങ്ങൾ അപഗ്രഥിച്ചാൽ മണ്ണിനടിയിലുളള വസ്തുക്കളുടെ രൂപം മനസിലാക്കാൻ സാധിക്കും.

webtech_news18

ഏറ്റവും പുതിയത് LIVE TV