ശബരിമല കേസ് വിശാലബെഞ്ചിലേക്ക്. ശബരിമല കേസ് പുനഃപരിശോധിക്കാൻ തീരുമാനം. ഏഴംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും. ഒരു മതത്തിലെ ഇരുവിഭാഗങ്ങൾക്കും തുല്യ അവകാശമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിടുന്നതിനോട് വിയോജിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്രയും ജസ്റ്റിസ് ഖാൻവാലിക്കറും അനുകൂലിച്ചു.