വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തുമെന്ന പ്രഖ്യാപനം വന്നിട്ടും സംസ്ഥാന കോൺഗ്രസിലെ പടലപിണക്കത്തിന് അറുതിയായില്ല..കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് പാർട്ടിക്കുള്ളിൽ പുതിയ പോർമുഖം തുറന്നത്.രാഹുൽഗാന്ധിയുടെ വരവ് സംബന്ധിച്ച് ഡൽഹി കേന്ദ്രീകരിച്ച് നടന്ന നാടകങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞാൽ ചില മുതിർന്ന നേതാക്കൾക്ക് വേദനിക്കുമെന്ന് മുല്ലപ്പള്ളി തുറന്നടിച്ചു