നാല് ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച മരട് നഗരസഭയിൽ തീരസംരക്ഷണ നിയമം ലംഘിച്ച് വീണ്ടും കെട്ടിട നിർമ്മാണം. നഗരസഭാ ഓഫീസിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് പുതിയ കെട്ടിടം ഉയരുന്നത്. നിർമ്മാണത്തെ കുറിച്ച് അറിയില്ലെന്നാണ് നഗരസഭയുടെ നിലപാട്