മുത്തങ്ങ - ബന്ദിപൂർ ദേശീയപാതയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരായ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ന് സർവ്വകക്ഷി സംഘം വനംപരിസ്ഥിതി മന്ത്രിയെ കാണും. സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.