വിവാദപരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വിജയരാഘവന്റെ പരാമര്‍ശം അത്യന്തം ഖേദകരമാണ്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യമെന്നു വ്യക്തമാക്കണമെന്നും രമ്യ ആവശ്യപ്പെട്ടിട്ടുണ്ട്.