പച്ചമുളക് കുഴമ്പില്‍ കുളിച്ച് മൊരിഞ്ഞുവരുന്നതാണ് ചതിക്കാത്ത സുന്ദരി, തൊട്ടടുത്ത് ചൊകന്നു തുടുത്തിരിക്കുന്നത് ചീറിപ്പായുന്ന ചിക്കനാണ്...ഈന്തും ബീഫും, കപ്പയും മീനും പഴം നിറവും ഉന്നക്കായും എല്ലാം ഉമ്മാന്റെ വടക്കിനിയിലെ രുചിക്കൂട്ടുകളാണ്. പേരില്‍ മാത്രമല്ല, രുചിയിലും ഇവര്‍ വ്യത്യസ്തരാണ്...മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍, കയ്ക്കണോര്ക്ക് ബല്ലാണ്ടെ പുടിക്കും