രാജ്യദ്രോഹ കേസിൽ മൂന്നംഗ പ്രത്യേക കോടതിയാണ് മുഷാറഫിന് വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതിക്ക് കീഴിലുള്ള പ്രത്യേക ബെഞ്ചാണ് മുഷാറഫിനെതിരായ കേസിൽ വാദം കേട്ടത്. പാകിസ്ഥാന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുൻ പ്രസിഡന്‍റിന് വധശിക്ഷ ലഭിക്കുന്നത്.
മുഷാറഫിനെ കൂടാതെ മുൻ പ്രധാനമന്ത്രി ഷൌക്കത്ത് അസിസ്, അബ്ദുൽ ഹമിദ് ഡോഗർ, സഹീദ് ഹമിദ് എന്നിവർക്കെതിരെയും കേസുണ്ട്.