ലോങ്ങ് ഡ്രൈവ് പോകുന്നതിന് മുൻപ് നോക്കാൻ 12 ഇക്കാര്യങ്ങള്‍

എഞ്ചിൻ ഓയിൽ നില, നിറം, ഗുണം പരിശോധിക്കുക. മലിനമായോ കുറവായോ ഇരിക്കുകയാണെങ്കിൽ മാറ്റുക

കൂളന്റ് ലെവൽ പരിശോധിക്കുക. കുറവായാൽ ആവശ്യമായ അളവിൽ മാത്രം കൂട്ടുക

ബ്രേക്ക് ഫ്ലൂയിഡിന്റെ റിസർവോയർ ലെവൽ പരിശോധിക്കുക. ലീക്ക് ഇല്ലെന്ന് ഉറപ്പാക്കുക

സ്മൂത്ത് ഡ്രൈവിങ്ങിനായി പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ് ലെവൽ ഉറപ്പാക്കുക

കാഴ്ചക്ക് തടസമുണ്ടാകാതിരിക്കാൻ വിൻഷീൽഡ് വാഷർ ഫ്ലൂയിഡ്  പരിശോധിക്കുക. വൈപ്പർ ബ്ലേഡുകൾ നോക്കുക

ബാറ്ററി ടെർമിനലുകൾ വൃത്തിയാണോ‌ എന്ന് നോക്കുക.‌ പറ്റുമെങ്കിൽ വോൾട്ടേജ് പരിശോധന നടത്തുക

ടയർ എയർ പ്രഷർ ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുക; ടയർ ട്രെഡ് ഡെപ്ത് ‘പൈസ’ ടെസ്റ്റ് അല്ലെങ്കിൽ ഗേജ് ഉപയോഗിച്ച്  പരിശോധിക്കുക

ഹെഡ്‌ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, റിവേഴ്സ് ലൈറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

ഗിയർ, ബ്രേക്ക്, ഡിസ്ക്, പെഡൽ പരിശോധിക്കുക. അസാധാരണ ശബ്‌ദമോ വൈബ്രേഷനോ ഉണ്ടെങ്കിൽ സർവീസ് ചെയ്യുക

ബെൽറ്റുകളും ഹോസുകളും പരിശോധിച്ച് വിള്ളലുകളോ ചോർച്ചയോ ഉണ്ടോ എന്ന് നോക്കുക

സ്പെയർ ടയർ, ജാക്കി, ടയർ അയൺ, ഫസ്റ്റ് എയ്ഡ് കിറ്റ്, ടോർച്ച്, ജമ്പർ കേബിൾ എന്നിവ ഉറപ്പാക്കുക