വേനൽക്കാലത്ത് വാഹനമോടിക്കുന്നത് പോലെയല്ല മഴക്കാലത്തെ ഡ്രൈവിങ്ങ്
മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും. അതുകൊണ്ട് വാഹനം വേഗത്തിൽ ഓടിക്കുന്നതിന് പകരം അല്പം മുമ്പ് യാത്രതിരിക്കുക
യാത്ര തുടങ്ങുന്നതിന് മുമ്പ് ബ്രേക്ക് പരിശോധിക്കുന്നത് ഉത്തമം. ബ്രേക്ക് ഫ്‌ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം. ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തുക
ടയറുകൾ. ഗ്രിപ്പുള്ള ടയറുകൾ ഉണ്ടെന്ന് ഉറപ്പാക്കി പ്രഷർ പരിശോധിച്ച ശേഷം മാത്രമേ വാഹനം ഉപയോഗിക്കാവൂ
ലൈറ്റുകളും ഇന്റിക്കേറ്ററുകളും ഹെഡ്‌ലാംമ്പും വ്യത്തിയായി സൂക്ഷിക്കാം
വേനൽകാലത്ത് ഉപയോഗം കുറവായതിനാൽ തന്നെ മഴയ്ക്ക് മുമ്പ് വൈപ്പർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം
അക്വാപ്ലെയിനിങ്ങ് അല്ലെങ്കിൽ ജലപാളി പ്രവർത്തനം ഒഴിവാക്കാൻ വെള്ളക്കെട്ടുള്ള റോഡിലൂടെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം
സഡൻ ബ്രേക്കിങ്ങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കണം. മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിച്ച് ഓടിക്കുക
ശക്തമായ മഴയുള്ളപ്പോൾ മരങ്ങളോ ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡരികിൽ ഹസാർഡസ് വാണിങ്ങ് ലൈറ്റ് ഓൺചെയ്ത് വാഹനം പാർക്ക് ചെയ്യുക
നിർത്തിയിട്ട വാഹനത്തിൽ വെള്ളം കയറിയാൽ ഒരുകാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്