കാര്‍ണിവലിന്റെ പുത്തന്‍ വേരിയന്റ് കിയ ഇന്ത്യയില്‍ അവതരിപ്പിച്ചു. 63.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില
ലിമോസിന്‍, ലിമോസിന്‍ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ കിയ കാര്‍ണിവല്‍ തിരഞ്ഞെടുക്കാനാവും.
മുൻഗാമിയെ അപേക്ഷിച്ച് 5155 mm നീളവും 1995 mm വീതിയും 1775 mm ഉയരവും 3090 mm നീളമുള്ള വീൽബേസും.
8 എയർബാഗുകൾ, ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ മികച്ച സുരക്ഷാ ഫീച്ചറുകൾ.
വലിയ മുൻ സീറ്റുകൾ. രണ്ടാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ. മതിയായ ലെഗ് സപ്പോർട്ട്.
ഇൻസ്ട്രുമെന്റേഷനും ഇൻഫോടെയ്ൻമെന്റിനുമായി ഡാഷ്‌ബോർഡിൽ സ്‌പോർട്‌സ് ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേ.
രണ്ട് വലിയ ഇലക്ട്രിക് സൺറൂഫുകൾ, റൂഫിൽ രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്കുള്ള വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം.
ഷിഫ്റ്റ്-ബൈ-വയർ സാങ്കേതികവിദ്യയുള്ള 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ.
193 bhp കരുത്തും 441 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് കിയ കാർണിവലിന് കരുത്തേകുന്നത്.