മഴക്കാലത്ത് ഡ്രൈവർമാർ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രതിഭാസമാണ് ഹൈഡ്രോ പ്ലേനിങ് അഥവാ ജലപാളി പ്രവര്‍ത്തനം
വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ അമിത വേഗതയില്‍ പോകുമ്പോള്‍ ടയറിന്റെയും റോഡിന്റെയും ഇടയില്‍ ജലപാളി രൂപപ്പെടുന്ന അവസ്ഥയാണിത്
തുടര്‍ന്ന് ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടും. ബ്രേക്കിങ്ങിന്റെയും ആക്‌സിലറേറ്ററിന്റെയും സ്റ്റിയറിങ്ങിന്റെയും പ്രവര്‍ത്തനം നിയന്ത്രണാതീതമാകും
ചുരുക്കി പറഞ്ഞാൽ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടപ്പെടും
ടയറുകളിലെ ചില ത്രെഡ് ഡിസൈനുകളും അമിത വേഗതയും ഹൈഡ്രോ പ്ലേനിങ്ങിന്റെ സാധ്യത ഉയർത്തും
ടയര്‍ സൈസ്- സര്‍ഫസ് ഏരിയയും വാഹനത്തിന്റെ ഭാരവും കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലേനിങ് കുറയും
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ വേഗത നിയന്ത്രിച്ച് പോകുകയെന്നതാണ്
തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കാം. ശരിയായ അളവിൽ കാറ്റ് നിറയ്ക്കാം. ഇതു ഹൈഡ്രോ പ്ലേനിങ് സാധ്യത കുറയ്ക്കും