ആശങ്ക ഒഴിയാതെ ട്രെയിനിലെ തീവെപ്പ്
ഓടുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്താനുള്ള ശ്രമം കേരളത്തിൽ ആദ്യം
ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി1 കോച്ചിൽ ഏപ്രിൽ 2 ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം
കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ സഹയാത്രികർക്ക് നേരെ കുടഞ്ഞശേഷം അക്രമകാരി തീ കൊളുത്തി
കാറ്റില്‍ തീ ആളിപ്പടർന്നതോടെ യാത്രികർ പ്രാണരക്ഷാർത്ഥം തൊട്ടടുത്ത കോച്ചിലേക്ക് ഓടി
രക്ഷപ്പെടാനുള്ള ശ്രമം രണ്ടുവയസുകാരൻ ഉൾപ്പെടെ 3 പേരുടെ ജീവൻ കവര്‍ന്നു
9പേർക്ക് പൊള്ളലേറ്റു. വിശദമായ പരിശോധനയിൽ അക്രമിയുടെ ബാഗ് ട്രാക്കിൽ നിന്ന് കണ്ടെത്തി
എലത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 200 മീ. അകലെയാണ് ബാഗ് കണ്ടെത്തിയത്
പെട്രോൾ അടങ്ങിയ കുപ്പി, നോട്ട്ബുക്ക്, കുറിപ്പെഴുതുന്ന നോട്ട്പാഡ്, സിം ഇല്ലാത്ത മൊബൈൽ, ലഘുഭക്ഷണം എന്നിവ ബാഗിനുള്ളിൽ
കുറിപ്പുകളും ഫോണും പരിശോധിച്ചതിൽ നിന്ന് നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സൈഫിയാണ് പ്രതിയെന്ന് കണ്ടെത്തി
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി തിരച്ചിൽ