തമിഴ് നടൻ പിന്നാലെ നടന്ന് ശല്യപ്പെടുത്തി: അഞ്ജലി നായർ
മലയാളം, തമിഴ് സിനിമകളിലൂടെ പ്രശസ്തയായ മലയാളി നടി അഞ്ജലിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചർച്ചയാകുന്നത്
പ്രണയഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ് നടനിൽ നിന്ന് നേരിടേണ്ടിവന്ന ഉപദ്രവങ്ങളെക്കുറിച്ച് മനസുതുറന്നത് ചാനൽ പരിപാടിയിൽ
സംഭവം ആദ്യ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ. ഉപദ്രവത്തെ തുടർന്ന് 3 വർഷത്തോളം ചെന്നൈയിലേക്ക് പോയില്ലെന്നും അഞ്ജലി പറയുന്നു
''ആദ്യ തമിഴ് സിനിമയിലെ വില്ലനാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയായിരുന്നു അയാള്‍''
''പ്രണയം നിരസിച്ചതോടെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങി. ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ പോലും ശ്രമിച്ചു''
''ഒരിക്കൽ അയാളുടെ ട്രാപ്പിൽ നിന്ന് രക്ഷപ്പെടാൻ പൊലീസ് സംരക്ഷണം വരെ തേടേണ്ടിവന്നു''
''പൊലീസുകാരുടെ ഉപദേശത്തെ തുടർന്നാണ് കേരളത്തിലേക്ക് വരുന്നത്. പിന്നീട് 3 വര്‍ഷത്തിന് ശേഷമാണ് ചെന്നൈയിലേക്ക് മടങ്ങിയത്''
മാനത്തെ വെള്ളിത്തേര് എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു അഞ്ജലിയുടെ തുടക്കം. തമിഴ് സിനിമയായ നെല്ലിലൂടെ നായികയായി അരങ്ങേറ്റം
വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, മിലി, കമ്മട്ടിപ്പാടം, ആൻമരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു
ഒരുവർഷം മുൻപേ അഞ്‍ജലി സഹസംവിധായകൻ അജിത് രാജുവിനെ വിവാഹം കഴിച്ചു. മകൾ ആവണിയും സിനിമയിൽ സജീവം