രാധിക ആപ്തെ
'ശരീരം കൊണ്ട് നഷ്ടമായ റോളുകൾ'
ബോളിവുഡിലെ നായികാ സങ്കൽപ്പത്തെ തകർത്തെറിഞ്ഞ താരമാണ് രാധിക ആപ്തെ. തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യമറിയിച്ചു
സമാന്തര സിനിമകളിൽ നിന്ന് ജനപ്രിയ സിനിമകളിലേക്ക്
സിനിമയേപ്പോലെ ശക്തമായ നിലപാടുകളിലൂടെയും രാധിക കയ്യടി നേടാറുണ്ട്
തുറന്നു പറച്ചിലും ബോൾഡായ അഭിപ്രായ പ്രകടനങ്ങളും രാധികയെ വേറിട്ടുനിർത്തുന്നു
കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടിവന്ന വിവേചനങ്ങളെക്കുറിച്ച് രാധിക തുറന്നുപറഞ്ഞിട്ടുണ്ട്
''ശരീരത്തിന്റെ പേരില്‍ പോലും റോളുകള്‍ നഷ്ടമായിട്ടുണ്ട്. ഒരിക്കല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ആവശ്യപ്പെട്ടു''
''അടുത്ത കാലത്ത് ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയത് മറ്റൊരു താരത്തിന് എന്നേക്കാള്‍ വലിയ ചുണ്ടും മാറിടവും ഉണ്ടെന്ന് പറഞ്ഞ്''
''അവള് കൂടുതൽ സെക്സിയാണെന്നും നന്നായി വില്ക്കപ്പെടുമെന്നുമാണ് അണിയറപ്രവർത്തകർ പറഞ്ഞത്''
''ഞാന്‍ വന്ന കാലത്ത് എന്നോട് മുഖത്തും ശരീരത്തിലും മാറ്റം വരുത്താന്‍ പറഞ്ഞു. ആദ്യത്തെ മീറ്റിംഗില്‍ മൂക്ക് മാറ്റാന്‍ പറഞ്ഞു. രണ്ടാം മീറ്റിംഗില്‍ മാറിടം വലുതാക്കാന്‍ പറഞ്ഞു''
ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്കില്‍ ഒരു പ്രധാന വേഷത്തില്‍ രാധികയെത്തുന്നു. വിക്രം വേദയാണ് ഒടുവില്‍ വന്ന സിനിമ
മലയാളത്തിൽ ഹരം എന്ന ചിത്രത്തിൽ രാധിക ഫഹദിന്റെ നായികയായി
നടി സ്വാസിക
വേറെ
ലെവലാണ്...
കാണാം