'അവതാർ' ദേവതകൾ

താരസുന്ദരിമാരുടെ എഐ ഫിൽറ്റർ ചിത്രങ്ങൾ വൈറൽ 2

പുതിയ മൊബൈൽ ഫിൽറ്ററുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്

എഐ (ആർട്ടിഫിഷ്യൽ ഇന്റലിജന്സ്) ഫിൽറ്ററുകളാണ് ഇപ്പോൾ ട്രെൻഡിങ്

 നടിമാർ അടക്കമുള്ളവരാണ് എഐ ഫിൽറ്ററിലുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്

 നടിമാരായ അനുശ്രീ, സ്വാസിക, റിമ കല്ലിങ്കൽ, ഗായിക ശ്രേയാ ഘോഷാൽ എന്നിവരെല്ലാം എഐ ഫിൽറ്റർ ചിത്രങ്ങൾ ഷെയർ ചെയ്തു

അതേസമയം, എഐ ആർട്ടുകൾക്കും ഫിൽറ്ററുകൾക്കുമെതിരെ ആഗോളതലത്തിൽ കലാകാരന്മാർ രംഗത്ത് വന്നു

ഇമേജ് ജനറേറ്ററുകൾ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഡാറ്റാസെറ്റുകളിൽ പലകലാകാരന്മാരുടെയും കലാസൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം

കലയെ വാണിജ്യാവശ്യത്തിനായി ചൂഷണം ചെയ്യുമ്പോൾ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് കലാകാരന്മാർ പറയുന്നു

#NoAI എന്നൊരു കാംപെയ്ൻ തന്നെ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്

അമേരിക്കൻ കമ്പനിയായ പ്രിസ്മ ലാബ്സ് നിർമിച്ച ആപ്പാണ് ലെൻസ എഐ. സാധാരണ ചിത്രങ്ങളിൽ നിന്ന് മാജിക് അവതാർ ഫിൽറ്റർ സൃഷ്ടിക്കാൻ ഈ ആപ്പാണ് ഉപയോഗിക്കുന്നത്

എന്താണ് ലെൻസ എഐ?