നികുതിയടച്ചില്ലേ ഐശ്വര്യ റായ്?

AISHWARYA RAI

'പൊന്നിയിൻ സെൽവൻ' സിനിമയിൽ നന്ദിനി, മന്ദാകിനി ദേവി തുടങ്ങിയ റോളുകൾ ചെയ്ത് ഐശ്വര്യ റായ് ഗംഭീര മടങ്ങിവരവ് നടത്തിക്കഴിഞ്ഞു 

എന്നാലിപ്പോൾ ഭൂനികുതി അടച്ചില്ല എന്ന പേരിൽ താരത്തിന് നോട്ടീസ് ലഭിച്ചിരിക്കുകയാണ് 

ഭൂനികുതി അടയ്ക്കാത്തതിന് മഹാരാഷ്ട്രയിലെ നാസിക് ജില്ലാ ഭരണകൂടമാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നൽകിയത്

നാസിക് ജില്ലയിലെ സിന്നാറിലെ ഭൂമിക്ക് ഐശ്വര്യ 22,000 രൂപ നികുതി അടക്കാത്തതിനെ തുടർന്നാണ് തഹസിൽദാർ നോട്ടീസ് നൽകിയത്

നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം കുടിശ്ശിക അടച്ചില്ലെങ്കിൽ 1966ലെ മഹാരാഷ്ട്ര ലാൻഡ് റവന്യൂ ആക്ട് സെക്ഷൻ 174 പ്രകാരം  നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്

സിന്നാറിലെ തങ്കോണിന് സമീപമുള്ള അദ്വാഡിയിലാണ് ഐശ്വര്യയുടെ ഭൂമി

മലയോര മേഖലയിലെ ഒരു ഹെക്ടർ 22 ആർ ഭൂമിയാണ്  നടിയുടെ പേരിലുള്ളത്

ജില്ലാ ഭരണകൂടം നിരന്തരം നോട്ടീസ് നൽകിയിട്ടും ഒരു അസസ്‌മെന്റ് വർഷം മുഴുവനും നികുതി അടയ്ക്കുന്നതിൽ നിന്നും അവർ ഒഴിവായതാണ് സൂചന

ഇക്കാര്യത്തിൽ ഐശ്വര്യ തനിച്ചല്ല; ഒപ്പം 1200 ഓളം വസ്തു ഉടമകൾക്കും സിന്നാർ തഹസിൽ ഓഫീസ് നോട്ടീസ് നൽകിയിട്ടുണ്ട്

ക്യൂട്ട് ലുക്കിൽ എസ്തർ അനിൽ

ക്ലിക്ക് ചെയ്യൂ