അജിത്ത് സിനിമ വിടുന്നോ? നിരാശയിൽ 'തല' ആരാധകർ 

കുടുതൽ അറിയാം

തമിഴ് സൂപ്പർതാരം അജിത്ത് സിനിമയില്‍ നിന്ന് കുറച്ച് കാലം ഇടവേളയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

'എന്‍ വീട് എന്‍ കണവര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു അജിത്തിന്റെ സിനിമാ പ്രവേശം. 'കാതല്‍ കോട്ടൈ' ആയിരുന്നു ബിഗ് ബ്രേക്ക് 

'അമര്‍ക്കളം' എന്ന ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോ പരിവേഷം 

മലയാളികളുടെ പ്രിയനായികയായ ശാലിനിയാണ്  ഭാര്യ

ലൈക പ്രൊഡക്ഷൻസിന്റെ വിഘ്നേഷ് ശിവൻ ചിത്രത്തിനുശേഷം ഒന്നരവർഷത്തോളം 'തല' ബ്രേക്ക് എടുക്കുമെന്ന് തമിഴ് മാധ്യമങ്ങൾ 

'വലിമൈ'യ്ക്കു എച്ച് വിനോദുമായി ഒന്നിക്കുന്ന 'തുണിവാ'ണ് അജിത്ത്  അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. മഞ്ജു വാര്യരാണ് നായിക

തന്റെ വലിയ സ്വപ്നങ്ങളിലൊന്ന് പൂർത്തിയാക്കാനാണ് അജിത്ത് സിനിമയ്ക്ക് താൽക്കാലിക അവധി നല്‍കുന്നത്

ബൈക്ക് റൈഡിങ്ങില്‍ വലിയ താല്‍പര്യമുള്ള താരം ഏഴ് ഭൂഖണ്ഡങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം പര്യടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്

സിനിമാ തിരക്കുകള്‍ കാരണം നീണ്ടുപോയ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം

 62ാമത്തെ സിനിമയ്ക്ക് ശേഷം പുതിയ സിനിമകളൊന്നും അദ്ദേഹം ഏറ്റെടുത്തിട്ടില്ലെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്

നന്ദി...

Click Here