32-ാം ജന്മദിനത്തിന് ഭർത്താവിനും മകനുമൊപ്പം നടി അമല പോൾ ബാലിയിൽ
കേവലം മാസങ്ങൾ മാത്രം പ്രായമുള്ള മകൻ ഇലൈയെ നാട്ടിൽ നിർത്താതെ അമലയും ജഗത്തും കൂടെ കൂട്ടി
സെലിബ്രിറ്റികളുടെ ഇഷ്‌ടകേന്ദ്രമായ ബാലിയിൽ ചിൽ ചെയ്യുന്ന ചിത്രങ്ങളുമായി അമലയും ജഗത്തും ഇൻസ്റ്റഗ്രാമിൽ
പിറന്നാളിന് ഭർത്താവിനൊപ്പം അമല പോളിന് സ്‌പെഷൽ ലഞ്ച് ഡേറ്റ് ഉണ്ടായിരുന്നു
ജീവിതത്തിൽ തങ്ങളുടെ സ്നേഹം കൂടുതൽ ദൃഢമാവുക മാത്രമാണ് ചെയ്തത് എന്ന് അമലയുടെ ഭർത്താവ് ജഗത്. അമ്മയെന്ന നിലയിലും അമല മികച്ച വ്യക്തിയെന്ന് ജഗത്
ബാലിയിലെ ബീച്ച്, റിസോർട്ട് എന്നിവിടങ്ങളിൽ സമയം ആസ്വദിക്കുന്ന തങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമായി അമലയും ജഗത്തും ഇൻസ്റ്റയിലുണ്ട്
പുതിയ ചിത്രം ലെവൽ ക്രോസിന്റെ വിജയസന്തോഷത്തിലാണ് അമല പോൾ
ആസിഫ് അലിയും അമല പോലും പ്രധാനവേഷങ്ങൾ ചെയ്ത ‘ലെവൽ ക്രോസ്’ നിലവിൽ ഒ.ടി.ടിയിൽ പ്രദർശനത്തിലുണ്ട്