1990ൽ പുറത്തിറങ്ങിയ 'ആഷിഖി'യിലൂടെ യുവാക്കളുടെ ഹൃദയം കീഴടക്കിയ നായിക
1999ല്‍ ഒരു കാര്‍ അപകടത്തെതുടര്‍ന്ന് 29 ദിവസം കോമയില്‍ കിടന്ന് മരണത്തിന്റെ വക്കില്‍ നിന്നും തിരിച്ചെത്തി
ഇപ്പോള്‍ യോഗാരംഗത്ത് സജീവം. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ഫൗണ്ടേഷനും നടത്തുന്നു
ബോളിവുഡ് ലൈഫിന് നൽകിയ ഒരു അഭിമുഖത്തില്‍ സ്നേഹവും സെക്സും തമ്മിലുള്ള വ്യത്യാസം വിവരിച്ചാണ് അനു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്
താന്‍ വളരെ ഓപ്പണായ ഒരാളാണെന്നും സ്നേഹം എന്നതിന്റെ വ്യത്യസ്ത വഴിയാണ് തേടുന്നതെന്നും അവർ പറയുന്നു
''ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചതാണ്. നിർമലമായതും, സത്യസന്ധമായതുമായ സ്നേഹം ആഗ്രഹിക്കുന്നു. അത് ലഭിക്കുന്നത് കുട്ടികളില്‍ നിന്നാണ്''
''സെക്സ് സ്നേഹമല്ല. സ്നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഒരോ ചെറിയ ആംഗ്യത്തിലും സ്നേഹമുണ്ട്. നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു''
2001 ല്‍ താന്‍ ഒരു സന്യാസിയായി എന്ന് അവകാശപ്പെടുന്നയാളാണ് അനു അഗര്‍വാള്‍
1994ൽ മണി കൗൾ സംവിധാനം ചെയ്ത ദ ക്ലൗഡ് ഡോർ എന്ന ചിത്രത്തിൽ അർധനഗ്നയായി അഭിനയിച്ചത് വിവാദമായിരുന്നു. തിരുടാ തിരുടാ എന്ന തമിഴ് ചിത്രത്തിലും അനു അഭിനയിച്ചിരുന്നു.