ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്മാന്റെയും സൈറാ ബാനുവിന്റെയും പ്രണയകഥയുടെ തുടക്കം 1994ലാണ്. പ്രധാനപങ്കുവഹിച്ചത് റഹ്മാന്റെ ഉമ്മയും സഹോദരിയും
നേരിട്ടുകാണുന്നതിന് മുൻപുതന്നെ റഹ്മാൻ പാട്ടുകളോട് കടുത്ത ആരാധനയായിരുന്നു സൈറയ്ക്ക്. ആദ്യകൂടിക്കാഴ്ചക്ക് പിന്നാലെ അടുപ്പം ദൃഢമായി
വിവാഹത്തെക്കുറിച്ച് ഇരുവർക്കും വ്യക്തമായ കാഴ്ചപാടുകളുണ്ടായിരുന്നു. വിവാഹത്തിന് മുൻപ് ഇതു പരസ്പരം പങ്കുവക്കുകയും ചെയ്തിരുന്നു
ആദ്യകൂടിക്കാഴ്ചക്ക് ശേഷം 1995 മാർച്ച് 12ന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം
രാജ്യാന്തര പ്രശസ്തിയിലേക്കുള്ള റഹ്മാന്റെ വളർച്ചയിൽ പൂർണപിന്തുണയുമായി സൈറ ഒപ്പം നിന്നു
റഹ്മാനും സൈറയ്ക്കും മൂന്ന് മക്കളാണുള്ളത്; റഹീമ, ഖദീജ, അമീൻ
29 വർഷം നീണ്ട ദാമ്പത്യത്തിനുശേഷം 2024 നവംബർ 19നാണ് വേർപിരിയാനുള്ള തീരുമാനം ഇരുവരും പുറംലോകത്തെ അറിയിച്ചത്
പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം അകന്നുപോയെന്ന് സൈറയുടെ അഭിഭാഷക പറയുന്നു
വിവാഹമോചന വാര്‍ത്ത റഹ്മാൻ ആരാധകരെ ഞെട്ടിച്ചു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചിട്ടുണ്ട്
പരസ്പര സ്നേഹവും ബഹുമാനവും തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്