ഏക്കറിന് 7500 രൂപയ്ക്ക് വാങ്ങിയ നാഗാർജുനയുടെ സ്റ്റുഡിയോയുടെ ഇന്നത്തെ വില

നടൻ നാഗ ചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം നടക്കുന്നത് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാണ് 

ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വിശാലമായ 22 ഏക്കറിലാണ് ഈ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്

തെലുങ്ക് സിനിമകളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന സ്ഥലമാണിത്. 60ലധികം ചിത്രങ്ങൾ ഇവിടെ നിർമിച്ചു കഴിഞ്ഞു 

അക്കിനേനി കുടുംബത്തിന്റെ കാരണവരായ എ. നാഗേശ്വര റാവുവാണ് ഈ സ്റ്റുഡിയോ നിർമ്മിച്ചത്

1976ൽ സ്റ്റുഡിയോയ്ക്ക് വേണ്ടി ഏക്കറിന് 7500-8500 രൂപയ്ക്ക് 22 ഏക്കർ ഭൂമി അദ്ദേഹം വാങ്ങി

ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് പ്രകാരം, മൊത്തം 1.5-1.8 ലക്ഷം രൂപ നൽകിയാണത്രെ നാഗേശ്വര റാവു സ്ഥലം വാങ്ങിയത്

ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും പോഷ് സ്ഥലമായ ബഞ്ചാര കുന്നുകളിലെ സ്റ്റുഡിയോയ്ക്ക് ഏക്കർ ഒന്നിന്  30 കോടി രൂപ വിലയുണ്ട് 

സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ഈ ഭൂമിക്ക് 650 കോടിയാണത്രെ ഇന്നത്തെ മൂല്യം