ജിസ്മ- വിമൽ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത വെബ് സീരീസ് ‘ആദ്യം ജോലി പിന്നെ കല്യാണം’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളായാണ് ഇവർ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്
ഞായറാഴ്ചയായിരുന്നു ജിസ്മ- വിമൽ വിവാഹം. വിവാഹചിത്രങ്ങൾ ആരാധകർക്കായി ഇരുവരും പങ്കുവെച്ചു
ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും കുഞ്ഞ് വീഡിയോകളിലൂടെയാണ് ജിസ്മയും വിമലും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായത്
ഇവരുടെ യൂട്യൂബ് ചാനലും ഏറെ വൈറലാണ്. തങ്ങൾ പ്രണയത്തിലാണെന്ന് അടുത്തിടെ ഇരുവരും പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ ദിവസം ഇരുവരുടേയും പ്രൊപ്പോസല്‍ വീഡിയോ വൈറലായിരുന്നു. കാടിനെ സാക്ഷിയാക്കി പരസ്പരം മോതിരം അണിയിക്കുന്ന വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു
പ്രേമം എന്ന സിനിമയിലും വിമൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർത്ഥ്യ ശാസ്ത്രത്തിലും അഭിനയിച്ചിരുന്നു
താരങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്