100-ാം ചിത്രം 100 കോടി ക്ലബ്ബില്‍

Kunchacko Boban

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായി '2018'

കേരളത്തെ നടുക്കിയ 2018ലെ പ്രളയകഥ പറഞ്ഞ ചിത്രം 10 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്

‘2018’ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയതോടെയാണ് മറ്റാർക്കും ലഭിക്കാത്ത  അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘2018’

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രം ഏറെ പ്രേക്ഷകനിരൂപക പ്രശംസകളും നേടിയിരുന്നു

ഇക്കഴിഞ്ഞ മാർച്ച് 26നാണ് ‘അനിയത്തിപ്രാവ്’ എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം 25 വർഷം പൂർത്തിയാക്കിയത്.

1981-ൽ അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തെത്തുന്നത് 

ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത ശേഷം ശക്തമായ കഥാപാത്രങ്ങളുമായാണ് പഴയ ചോക്ലേറ്റ് ബോയ് തിരികെയെത്തിയത്

ട്രാഫിക്ക്, സീനിയേര്‍സ്, മല്ലു സിങ്, വിശുദ്ധന്‍, റോമന്‍സ്, ഓര്‍ഡിനറി എന്നീ താരത്തിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചു

2020 ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ത്രില്ലറാണ് അൻപത് കോടി ക്ലബ്ബിൽ കയറുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം.

നടന്‍ എന്ന നിലയിലെ കുഞ്ചാക്കോ ബോബന്റെ  വളര്‍ച്ച പ്രകടമാക്കിയ വേഷമായിരുന്നു 'ന്നാ താൻ കേസുകൊട്' എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ

ഫോൺ വെള്ളത്തിൽ വീണാൽ

Click Here