സ്നേഹത്തിൽ തുടങ്ങിയ ലെനയുടെ 25 വർഷം

1998ൽ പ്ലസ് വൺ വിദ്യാർത്ഥിനിയായിരിക്കെയാണ് ലെന, ജയരാജിന്റെ 'സ്നേഹം' സിനിമയിൽ അഭിനയിച്ചത്

പിന്നാലെ, തുടർച്ചയായി 10 സിനിമകൾ. ലാൽ ജോസ് ചിത്രമായ 'രണ്ടാം ഭാവ'ത്തിനുശേഷം പഠനത്തിനായി ബ്രേക്ക്

25 വർഷത്തിനിടെ നായികയായും സഹനടിയായും അമ്മയായും വിദ്യാർത്ഥിനിയായും സ്ക്രീനിൽ തിളങ്ങി

2023ലും ലെനയ്ക്ക് കൈ നിറയെ സിനിമകളാണ്

നൂറിലധികം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ച ലെന അവതാരകയായും തിളങ്ങി

മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്

തീയറ്ററുകളില്‍ ഓടുന്ന 'എന്നാലും എന്റെ അളിയാ'യിലെ സുലു, 'വനിത'യിലെ വനിത, 'ആർട്ടിക്കിൾ 21'ലെ താമര - പ്രിയപ്പെട്ട കഥാപാത്രങ്ങൾ

കഥാപാത്രം ഏതാണെങ്കിലും അനായാസം കൈകാര്യം ചെയ്യാനുള്ള മിടുക്കാണ് ലെനയെ വ്യത്യസ്തയാക്കുന്നത്

ആറാം ക്ലാസിൽ സ്‌കൂളില്‍ വച്ച് കണ്ടുമുട്ടിയ അഭിലാഷുമായിട്ടായിരുന്നു വിവാഹം. ഏഴുവർഷത്തിനുശേഷം ഇരുവരും പിരിഞ്ഞു. ഇരുവരും ഇപ്പോഴും സുഹൃത്തുക്കള്‍

ആദ്യമായി തിരക്കഥാകൃത്താകുന്ന 'ഓളം' എന്ന ചിത്രം ഈ വർഷം പുറത്തിറങ്ങും

ഈ സ്റ്റോറി ഇഷ്ടമായോ?

Photos- Lenaa/ instagram
Click Here