'മധു'ര യാത്ര 89ന്‍റെ നിറവില്‍

മലയാള സിനിമയുടെ കാരണവര്‍ മധുവിന്  എണ്‍പത്തിയൊമ്പതാം പിറന്നാള്‍.ആറു പതിറ്റാണ്ടായി സിനിമയിൽ

1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത്  ജനനം

പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും 5 മക്കളില്‍ മൂത്തവനായ മാധവന്‍ നായര്‍ വിദ്യാര്‍ത്ഥിയായിരിക്കെ നാടകരംഗത്ത് സജീവമായി

പഠനത്തിന് ശേഷം കോളേജിൽ  ഹിന്ദി  അധ്യാപകനായെങ്കിലും 1959-ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനായി ജോലി ഉപേക്ഷിച്ചു

രാമു കാര്യാട്ടിന്‍റെ മൂടുപടത്തിലൂടെ സിനിമയില്‍. നിണമണിഞ്ഞ കാല്‍പ്പാടുകളാണ് ആദ്യം റിലീസായത്.അമിതാഭ് ബച്ചനൊപ്പം ഹിന്ദിയിൽ സാഥ് ഹിന്ദുസ്ഥാനി

അനശ്വരമാക്കിയ ചെമ്മീനിലെ പരീക്കുട്ടിയടക്കം ഒട്ടേറെ പ്രമുഖ സാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു

നിർമാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ എന്നീ നിലകളിൽ ശ്രദ്ധേയനായി 

ഭാര്യ ജയലക്ഷ്മി. മകൾ ഡോ.ഉമ

പത്മശ്രീ, ജെ.സി ഡാനിയേല്‍ പുരസ്കാരം എന്നിവ നല്‍കി രാജ്യം ആദരിച്ചു