MALIKAPPURAM
അയ്യപ്പഭക്തരായ കുട്ടികളുടെ കഥ പറഞ്ഞെ ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ 2022 ഡിസംബർ 30ന് തിയേറ്ററിലെത്തിയിരുന്നു
എട്ടുവയസുകാരിയായ പെൺകുട്ടി അവളുടെ സൂപ്പർ ഹീറോ അയ്യപ്പനെ കാണാൻ ആഗ്രഹിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സിനിമയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമാണം
തെലുങ്ക് സിനിമയുടെ ഡേറ്റ് വിഷയങ്ങൾ കടന്നുവന്നുവെങ്കിലും ഉണ്ണി ഈ സിനിമയുമായി മുന്നോട്ടു പോവുകയായിരുന്നു
രണ്ടാഴ്ചയ്ക്കുള്ളിൽ ചിത്രം 25 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. വേൾഡ് വൈഡ് കളക്ഷൻ ഇനത്തിലാണിത്
ചിത്രം ഇപ്പോഴും കേരളത്തിനകത്തും പുറത്തും വിജയകരമായി പ്രദർശനം തുടരുന്നു