മഞ്ജുവിനെ നിങ്ങൾക്ക്
എത്രത്തോളം അറിയാം?

HBD MANJU WARRIER

01

1978 സെപ്റ്റംബർ 10ന് മാധവൻ വാര്യരുടെയും ഗിരിജയുടെയും മകളായി നാഗർകോവിലിൽ ജനനം. സഹോദരൻ മധു വാര്യർ. പിതാവ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ. മഞ്ജുവിന് ഇന്ന് 44-ാം പിറന്നാൾ

02

1995ൽ മോഹൻ സംവിധാനം ചെയ്ത 'സാക്ഷ്യം' എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മഞ്ജുവിന് പ്രായം 17

03

1996ൽ സല്ലാപം സിനിമയിൽ നായികയായി അരങ്ങേറ്റം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ

04

സൂപ്പർ സ്റ്റാറുകളായ മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ നായികയായി വേഷമിട്ടു. മമ്മൂട്ടിയുടെ നായികയായില്ല. 'ദി പ്രീസ്റ്റ്'ൽ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു

05

രണ്ടു തവണ കലാതിലകമായി. മകൾ മീനാക്ഷിയുടെ നൃത്താധ്യാപിക ഗീത പത്മകുമാറിൽ നിന്നും കുച്ചിപ്പുടി പഠിച്ചു. 2012ൽ ഗുരുവായൂരിൽ കുച്ചിപ്പുടി അവതരിപ്പിച്ചു

06

2013ൽ ജീവിതാനുഭവങ്ങൾ നിറഞ്ഞ 'സല്ലാപം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു

07

1998ൽ 'ദയ' സിനിമയിൽ മഞ്ജു ആൺവേഷം കെട്ടി അഭിനയിച്ചു. മലയാള സിനിമാ ചരിത്രത്തിലെ വേറിട്ട പരീക്ഷണമായിരുന്നു ഇത്

08

'ദയ' മൂന്നു ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കി

09

സിനിമയിൽ ജ്വലിച്ചുനിന്ന നാളുകളിൽ പ്രണയവും, വിവാഹവും. 15 വർഷത്തെ ഇടവേളയ്‌ക്കു ശേഷം 'ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിലൂടെ രണ്ടാം വരവ്

ബിജു മേനോൻ - സംയുക്ത പ്രണയകാലം

അടുത്തതായി

ക്ലിക്ക് ചെയ്യൂ