മോഹൻലാലിന്റെ L360 ഇനി ‘തുടരും’

L360 എന്നു താൽക്കാലികമായി പേരിട്ടിരുന്ന മോഹൻലാൽ ചിത്രം ഇനി ‘തുടരും’

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും നായികാ നായകന്മാരാകുന്ന ചിത്രം

രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു

ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെ

110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വന്നത്

മോഹൻലാൽ സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷാ ബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ്, എന്നിവരും

കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു