മക്കൾ പിറന്ന ശേഷമുള്ള ആദ്യത്തെ പുതുവർഷം ആഘോഷിച്ച് നയൻതാരയും വിഗ്നേഷ് ശിവനും
കുഞ്ഞുങ്ങളായ ഉയിർ, ഉലകം എന്നിവരെ ഭാര്യ നെഞ്ചോടു ചേർത്തുള്ള ചിത്രവുമായി വിക്കി
മക്കളുടെ അരികിൽ പോകുമ്പോൾ സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറയാറുണ്ടെന്ന് വിഗ്നേഷ് ശിവൻ
അവരുടെ മേൽ തന്റെ ചുംബനം പതിക്കുന്നതിനും മുൻപേ കണ്ണുനീർ തുള്ളികൾ വീഴാറുണ്ട്
വാടക ഗർഭധാരണം വഴിയാണ് നയൻതാര ഇരട്ടക്കുട്ടികളായ ആൺകുഞ്ഞുങ്ങളുടെ അമ്മയായത്
വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്കുള്ളിലാണ് മക്കളുടെ ജനനം
കുട്ടികൾ പിറന്നതിൽപ്പിന്നെ നയൻതാര സിനിമാ തിരക്കുകൾ മാറ്റിവച്ചിരിക്കുകയാണ്
'കണക്ട്' ആണ് നയൻതാരയുടെ ഏറ്റവും പുതുതായി റിലീസ് ചെയ്ത ചിത്രം