ചുവപ്പിനെ പ്രണയിച്ച്
നിമിഷാ സജയൻ

നാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരം 

നിമിഷയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. ചുവപ്പ് ചുരിദാരിൽ അതിമനോഹരമായാണ് പ്രത്യക്ഷപ്പെടുന്നത്

ലോങ് അനാർക്കലി മോഡൽ ചുരിദാറാണ് വേഷം. വി-നെക്ക് കഴുത്തിലും കയ്യിലും കസവിന്റെ ബോർഡറുമുണ്ട്. അശ്വനി ഹരിദാസ് ആണ് ചിത്രങ്ങൾ പകർത്തിയത്

ദിവസങ്ങൾക്ക് മുൻപ് സാരിയും ബ്ലൗസും പാവാടയും ധരിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു. അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫർ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, മാലിക്ക്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളും കൈയടി നേടി

അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും  അഭിനയിച്ചിരുന്നു

ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർക്കൊപ്പം അഭിനയിച്ച ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. നിവിൻ പോളി നായകനാകുന്ന തുറമുഖമാണ് ഇനി വരാനുള്ളത്

സബീറ്റ ജോർജ് ചക്കപ്പഴത്തിൽ നിന്ന് പിന്മാറി

Click Here