എത്രയോ പ്രാവശ്യം ഇഷ്ടംകൊണ്ട് ചേച്ചിയെ ഒന്നു നുള്ളാൻ തോന്നിയിരിക്കുന്നു
രാധിക
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകമനസിൽ ഇടംനേടിയ നടിയാണ് രാധിക
മഞ്ജു വാര്യർ മുഖ്യവേഷത്തിലെത്തുന്ന ആയിഷ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് താരം
മഞ്ജുവിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് രാധിക ഇപ്പോള്‍
'ഞാൻ സിനിമയിലേക്ക് വന്നപ്പോ കാണണം, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള അഭിനേതാക്കളില്‍ ഒരാൾ മഞ്ജു ചേച്ചിയാണ്'
'ഫോട്ടോ എന്ന ആഗ്രഹം മാത്രം നടന്നില്ല. ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ…'
'ആയിഷയിൽ ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും; കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും അമ്മ ആദ്യമായി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു'
'എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു. ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും മഞ്ജു ചേച്ചിക്കും അണിയറ പ്രവർത്തകർക്കും സ്നേഹം നിറഞ്ഞ നന്ദി'
1993ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു
ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്. ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം കരിയറിൽ വഴിത്തിരിവായി. തുടർന്ന് ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു