രാജമൗലി സിനിമയ്ക്കും യുക്രെയ്ൻ പ്രസിഡന്റിനും തമ്മിലെന്ത് ?

കൂടുതൽ അറിയാം

എസ് എസ് രാജമൗലി സംവിധാനം ചെയ്ത RRR 2022ലെ ബ്ളോക്ക്  ബസ്റ്റർ ചിത്രങ്ങളിലൊന്നാണ്

ഇന്ത്യയ്ക്കകത്തും പുറത്തും തരം​ഗമായ ചിത്രത്തെക്കുറിച്ചുള്ള രസകരമായ വിവരം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്

സിനിമയിലെ സൂപ്പർഹിറ്റ് ​ഗാനമായ 'നാട്ടു നാട്ടു'വിനെക്കുറിച്ചുള്ളതാണ് ആ വിവരം

യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയുടെ വസതിക്ക് മുന്നിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത് എന്നതാണ് ആ കൗതുകകരമായ കാര്യം

ചലച്ചിത്രകാരനായ സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം സ്ഥിരീകരിച്ചത്

"യുക്രെയ്നിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്. പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തിൽ ആ പാട്ടിന്റെ പശ്ചാത്തലം''- രാജമൗലി

 ''പാർലമെന്റിനോട് ചേർന്ന് തന്നെയായിരുന്നു കൊട്ടാരവും.പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷൻ താരമായിരുന്നതിനാൽ ഷൂട്ടിങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചു''

നാട്ടു നാട്ടു എന്ന ​ഗാനം എഴുതിയത് ചന്ദ്രബോസും ഈണമിട്ടത് എം എം കീരവാണിയുമാണ്. രാഹുൽ സിപ്ലി​ഗഞ്ചും കാല ഭൈരവയും ചേർന്നാണ് ആലപിച്ചത്

രാം ചരൺ തേജയും ജൂനിയർ എൻടിആറും ​ഗംഭീരമാക്കിയ നൃത്തച്ചുവടുകൾ ഒരുക്കിയത് പ്രേം രക്ഷിത് 

പത്ത് കോടിയിലേറെ പേരാണ് യൂട്യൂബിൽ മാത്രം ഈ ​ഗാനം കണ്ടത്. ​പാട്ടിന്റെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകളും ഏറെ ശ്രദ്ധ നേടിയിരുന്നു

താരസുന്ദരിമാരുടെ എ ഐ ഫിൽറ്റർ ചിത്രങ്ങൾ വൈറൽ 

Click Here