രമ്യ കൃഷ്ണൻ:
പ്രണയം, ജീവിതം, സിനിമ

HBD RAMYA KRISHNAN

പടയപ്പയിലെ വില്ലത്തി നീലാംബരി, ബാഹുബലിയിലെ ശിവകാമി ദേവി തുടങ്ങിയ വേഷങ്ങളിലൂടെ തലമുറകൾ കീഴടക്കിയ നടി രമ്യ കൃഷ്ണന് 2022 സെപ്റ്റംബർ 15ന് 52 വയസ്സ് 

നടനും എം.പിയുമായ ചോ രാമസ്വാമിയുടെ അനന്തരവളാണ് രമ്യ. ജനനം പഴയകാല മദ്രാസ് ആയിരുന്ന ചെന്നൈയിൽ

മലയാളത്തിലെ 'നേരം പുലരുമ്പോൾ' ആദ്യ ചിത്രം. റിലീസ് വൈകിയതിനാൽ, 1985 ലെ തമിഴ് ചിത്രം 'വെള്ളൈ മനസ്സ്' രമ്യ എന്ന നടിയെ സ്‌ക്രീനിൽ ആദ്യമായി അവതരിപ്പിച്ചു

തുടക്കത്തിൽ തമിഴ്, തെലുങ്ക് സിനിമകളിൽ പറയത്തക്ക വേഷങ്ങൾ ഉണ്ടായിരുന്നില്ല. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ തെലുങ്ക് ചിത്രം 'സൂത്രധാരുലു' കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്നു

പടയപ്പയിലെ നെഗറ്റീവ് വേഷമായ 'നീലാംബരി'യിലൂടെ തെന്നിന്ത്യൻ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി. സിനിമയുടെ സംവിധായകനുമായുള്ള പ്രണയം ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ചു 

വിവാഹിതനായിരുന്ന സംവിധായകൻ കെ.എസ്. രവികുമാറുമായുള്ള രമ്യയുടെ പ്രണയം അന്നത്തെ കാലത്ത് കോളിളക്കം സൃഷ്‌ടിച്ചിരുന്നു. രവിയുടെ ഭാര്യ കർപ്പഗം ബന്ധത്തെ ശക്തമായി എതിർത്തു. പിന്നാലെ വിവാദങ്ങൾ

2003ൽ തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയുമായി പ്രണയവിവാഹം. ഈ ബന്ധത്തിൽ ഋത്വിക് കൃഷ്ണ എന്ന മകനുണ്ട്

 'ആഹാ തെലുങ്ക്' സ്ട്രീം ചെയ്യുന്ന ഡാൻസ് ഐക്കൺ റിയാലിറ്റി ഷോയിൽ ഇനി ജഡ്ജ് ആയി രമ്യയെ കാണാം

നയൻ‌താരയുടെ തിളക്കമാർന്ന ചർമ്മത്തിന് പിന്നിൽ

അടുത്തതായി

ക്ലിക്ക് ചെയ്യൂ