കൃത്യമായി വെള്ളം കുടിക്കും; രഞ്ജിനി ഹരിദാസിന്റെ ന്യൂ ഇയർ റെസല്യൂഷൻസ്

പ്രശസ്ത ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു

പുതുവര്‍ഷത്തിലെ ആദ്യ ഷോയെക്കുറിച്ചുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജാനും രഞ്ജിനിക്കൊപ്പമുണ്ട്

പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ സമീപിക്കുന്നതെന്നും തന്റെ റെസല്യൂഷനെക്കുറിച്ചുമെല്ലാം രഞ്ജിനി വീഡിയോയില്‍ വ്യക്തമാക്കുന്നു

''2022 എനിക്ക് ഭയങ്കരമായിരുന്നു. അത്ര നല്ല വര്‍ഷമായിരുന്നില്ല. ഗുമ്മിന് മാത്രമായി ഒന്നുമില്ലായിരുന്നു. ആദ്യത്തെ 6 മാസം നല്ലതായിരുന്നു. പിന്നെ എന്തൊക്കെയോ പോലായിപ്പോയി''

 ''എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഒറ്റയ്ക്കിരിക്കാനൊക്കെയായിരുന്നു തോന്നിയത്. വീട്ടിലേക്ക് പോവാനോ യാത്രകള്‍ ചെയ്യാനോ തോന്നുന്നുണ്ടായിരുന്നില്ല'' 

 ''ഡിപ്രഷനാണോ, മിഡ് ലൈഫ് ക്രൈസിസാണോ എന്നൊക്കെ ചിന്തിച്ച് പോയി. ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ലെന്നൊക്കെയായിരുന്നു തോന്നിയത്. അതില്‍ നിന്നൊരു മാറ്റം ശരിക്കും ആഗ്രഹിക്കുന്നുണ്ടായിരുന്നു''

 ''പൊതുവെ വെള്ളം കുടിക്കുന്നത് കുറവാണ്, ഇത്തവണയെങ്കിലും കൃത്യമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കും. 3 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്''

''ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്നും റെസല്യൂഷനുണ്ട്. ഇപ്പോള്‍ ഞാന്‍ ഡയറ്റിലാണ്''

ഈ സ്റ്റോറി ഇഷ്ടമായോ?

ഫോട്ടോ- രഞ്ജിനി ഹരിദാസ് ഇൻസ്റ്റാഗ്രാം
Click Here