രശ്മിക മന്ദാന കുഴപ്പത്തിലോ?

ഗീതാ ഗോവിന്ദം, ഡിയർ കോമ്രെഡ്, പുഷ്പ എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിൽ താരമായി മാറിയ നടി

photo-rashmika_mandanna/instagram

ഏറെ ആരാധകരുള്ള താരം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തെറ്റായ കാരണങ്ങളാൽ

photo-rashmika_mandanna/instagram

 'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെ അടുത്തിടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രശ്മിക ആകെ കുഴപ്പത്തിൽ ചാടിയിരിക്കുകയാണ്

photo-rashmika_mandanna/instagram

ബോളിവുഡ് സിനിമയുടെ പ്രമോഷനിടെ നടത്തിയ ചില പരാമർശങ്ങളാണ് തിരിച്ചടിയായത്

photo-rashmika_mandanna/instagram

കന്നഡയിൽ താരത്തിന് വിലക്ക് വന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ

photo-rashmika_mandanna/instagram

രശ്മിക നായികയാകുന്ന പുഷ്പ 2, വരിസു എന്നീ സിനിമകൾ കർണാടകത്തിൽ പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകളും സംഘടനകളും തയാറായേക്കില്ലെന്നാണ് വിവരം

photo-rashmika_mandanna/instagram

ആദ്യ സിനിമ നൽകിയ നടനും നിർമാതാവുമായ രക്ഷിത് ഷെട്ടിയുടെ നിർമാണ കമ്പനിയോട് 'നന്ദികേട്' കാട്ടിയെന്നാണ് നടിക്കെതിരെ ഉയരുന്ന ആരോപണം

photo-rashmika_mandanna/instagram

തന്റെ ആദ്യ സിനിമയെക്കുറിച്ചോ നിർമാതാക്കളെക്കുറിച്ചോ രശ്മിക അഭിമുഖത്തിൽ പരാമര്‍ശിക്കാതിരുന്നതാണ് വിമർശനത്തിന് കാരണം

photo-rashmika_mandanna/instagram

'രക്ഷിത് ഷെട്ടിയുടെ നിർമാണ കമ്പനിയായ പരംവാഹ് നിർമിച്ച 'കിരിക്ക് പാർട്ടി' എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ സിനിമാപ്രവേശം

photo-rashmika_mandanna/instagram

രശ്മികയും രക്ഷിതും പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയം വരെ എത്തിയെങ്കിലും പിന്നീട് ഈ ബന്ധം തകർന്നു

photo-rashmika_mandanna/instagram

കിരിക്ക് പാര്‍ട്ടിയില്‍ രശ്മികയുടെ നായകനായി അഭിനയിച്ച കാന്താരാ ഫെയിം ഋഷഭ് ഷെട്ടിയുടെ അടുത്ത സുഹൃത്തുകൂടിയാണ് രക്ഷിത് ഷെട്ടി

photo-rashmika_mandanna/instagram

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടി രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഋഷഭ് ഷെട്ടി വ്യക്തമാക്കിയിരുന്നു

photo-rashmika_mandanna/instagram

മന്ത്രിയായെങ്കിലും നൃത്തം മറക്കാതെ റോജ

Click Here