ശകുന്തളയായി സാമന്ത

ശകുന്തളയായി മിന്നിത്തിളങ്ങി നടി സാമന്ത റൂത്ത് പ്രഭു. ശാകുന്തളം എന്ന ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും

 വെളുത്ത സാരിയും കൈയിൽ മൺകുടവുമായി സാമന്ത കഥാപാത്രത്തിന് ജീവൻ നൽകുന്നു

ചിത്രത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ. സംഗീതം മണി ശർമ്മ

ശാകുന്തളം സംവിധാനം ചെയ്യുന്നത് ഗുണശേഖറും നിർമ്മിക്കുന്നത് നീലിമ ഗുണയുമാണ്

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന ജനപ്രിയ നാടകത്തെ അടിസ്ഥാനമാക്കിയാണ് ശാകുന്തളം ഒരുക്കിയത്

മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ 'ദുഷ്യന്തനാ'യി ചിത്രത്തിൽ വേഷമിടുന്നു

 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക

അല്ലു  അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഈ സ്റ്റോറി ഇഷ്ടമായോ?

Click Here