'ശാകുന്തളം' എന്ന ഫാന്റസി ചിത്രത്തിന് ശേഷം റൂസോ ബ്രദേഴ്‌സ് നിർമ്മിച്ച് രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്ത 'സിറ്റഡൽ' എന്ന ഇന്ത്യൻ പരമ്പരയിലൂടെ സമാന്ത ഹോളിവുഡ് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു
സമാന്ത അടുത്ത ചിത്രമായ 'ചെന്നൈ സ്റ്റോറി'യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതൊരു ഇംഗ്ലീഷ് ചിത്രമാണ്. തമിഴിലും ചിത്രം പുറത്തിറങ്ങും
ഫിലിപ്പ് ജോൺ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇംഗ്ലീഷ് റോം-കോം ആണ്. സമാന്തയും വിവേക് കൽറയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം ഷൂട്ടിങ്ങിനായി ഒരുങ്ങുന്നു
റിപ്പോർട്ടുകൾ പ്രകാരം, തന്റെ അമ്മയുടെ മരണശേഷം സ്വന്തം നാടായ ചെന്നൈയിലേക്ക് പോകുന്ന ഒരു ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് 'ചെന്നൈ സ്റ്റോറി'യുടെ കഥ
വേർപിരിഞ്ഞ പിതാവിനെ അന്വേഷിക്കുന്നതിനിടയിൽ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു. ഒരു സ്വകാര്യ ഡിറ്റക്ടീവിനെ സഹായിക്കാൻ അയാൾ നിയമിതാനാകുന്നു
എൻ. മുരാരി എഴുതിയ 'അറേഞ്ച്മെന്റ് ഓഫ് ലവ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്
ഇന്ത്യയിലെ പ്രമുഖ നടിമാരിൽ ഒരാളായ സമാന്ത, വിജയ് ദേവരകൊണ്ട നായകനായി അഭിനയിക്കുന്ന 'കുശി' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു
വെൽഷ് ചലച്ചിത്ര സംവിധായകൻ ഫിലിപ് ജോണിന്റെ സംവിധാനത്തിൽ സുനിത ടാറ്റി, ഡൊമിനിക് റൈറ്റ്, ജാക്വലിൻ കെറിൻ എന്നിവർ ചേർന്നാണ് 'ചെന്നൈ സ്റ്റോറി' നിർമ്മിക്കുന്നത്