കിച്ച സുദീപ് പുത്തൻ ഇന്നിങ്സിലും തിളങ്ങുമോ?

നടൻ, എഴുത്തുകാരൻ, ഗായകൻ, സംവിധായകൻ, നിർമാതാവ്, അവതാരകൻ, സിസിഎൽ... സിനിമയിൽ 27 വർഷം തികച്ച കിച്ചാ സുദീപ് കൈവെക്കാത്ത മേഖലകളില്ല

പടിപടിയായി വളർന്ന് സാൻഡൽവുഡിൽ സ്വന്തമായി ഇരിപ്പിടമുണ്ടാക്കിയ താരം ഇപ്പോൾ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് പുതിയ വാർത്ത

കന്നഡയിൽ മാത്രമല്ല, ബോളിവുഡിലും തമിഴിലും തെലുങ്കിലും പ്രതിഭ അടയാളപ്പെടുത്തി

ആദ്യം അഭിനയിച്ച രണ്ടുസിനിമകളും വെളിച്ചം കണ്ടില്ല. മൂന്നാമത്തെ സിനിമ 1997ൽ പുറത്തിറങ്ങിയ തായവ്വയിലൂടെ അരങ്ങേറ്റം

മൈ ഓട്ടോഗ്രാഫ്, സ്പർഷ, ഹുച്ഛാ, ഈഗ, മാണിക്യ തുടങ്ങിയ സിനിമകൾ വാണിജ്യവിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടി 

ബിഗ് ബോസ് കന്നഡയിൽ അവതാരകനായതോടെ കർണാടകത്തിൽ വലിയ ആരാധകരെ നേടി

ബെംഗളൂരു ട്രാഫിക് പൊലീസിന്റെയും ആദായ നികുതി വകുപ്പിന്റെയും ബ്രാൻഡ് അംബാഡസറായിരുന്നു 

ഹിന്ദി രാഷ്ട്രഭാഷ അല്ലെന്ന കിച്ച സുദീപിന്റെ പരാമർശം വലിയ വിവാദമായിരുന്നു

കിച്ച സുദീപ് ചാരിറ്റബിൾ സൊസൈറ്റി കോവിഡ് സമയത്തെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു

ഈ സ്റ്റോറി ഇഷ്ടമായോ

Click Here