ചുണ്ടുകളുടെ വലുപ്പം 3XL ആയി; സൗന്ദര്യ ചികിത്സ പൊല്ലാപ്പായതിനെ കുറിച്ച് നടി ഷെർളിൻ ചോപ്ര

photos- sherlyn chopra/instagram

വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയും മേക്കപ്പിലൂടെയും ശ്രദ്ധിക്കപ്പെടുന്ന നടിയും മോഡലുമാണ് ഷെർളിൻ ചോപ്ര

എന്നാല്‍ സൗന്ദര്യവർധക ചികിത്സ പൊല്ലാപ്പായതിനെ കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം

ചുണ്ടിലും താടിയിലും നടത്തിയ സൗന്ദര്യ ചികിത്സ എക്കാലത്തും പേടി സ്വപ്നമാണെന്ന് നടി

കോസ്മെറ്റോളജിസ്റ്റ് കുത്തിവച്ച ഫില്ലറുകള്‍ ഷെർളിന്റെ താടിയുടെയും ചുണ്ടുകളുടെയും വലുപ്പം വർധിപ്പിച്ച് വികൃതമാക്കി

ചുണ്ടുകളുടെ വലുപ്പം 3XL ആയി വർധിപ്പിച്ചെന്നും ഷെർളിൻ ചോപ്ര 

വലിയ മാറിടങ്ങളുമായി നടന്നു പോകുന്ന ഒരു അന്യഗ്രഹ ജീവിയെ പോലെ ആയിരുന്നു താനെന്നും താരം 

സൗന്ദര്യ വർധക ശസ്ത്രക്രിയകളും മറ്റും വിപരീതഫലം നൽകിയേക്കാം. അതുകൊണ്ടു തന്നെ എന്തെങ്കിലും ചെയ്യുമ്പോൾ രണ്ടുതവണ ആലോചിക്കണമെന്നും ഷെർളിൻ പറയുന്നു

പ്രശ്നപരിഹാരത്തിനായി താരം പിന്നീട് മറ്റൊരു ഡോക്ടറെ കാണുകയായിരുന്നു

‘ഭാഗ്യവശാല്‍ ഈ ഫില്ലറുകൾ നീക്കം ചെയ്യാൻ സാധിക്കുന്നവയായിരുന്നു. പഴയ രൂപത്തിലേക്കു മാറാൻ പുതിയ ഡോക്ടർ എന്നെ സഹായിച്ചു’- ഷെർളിൻ ചോപ്ര