എന്‍റെ അച്ഛനൊരു ചുമട്ടുതൊഴിലാളി

'പത്തൊമ്പതാം നൂറ്റാണ്ട്' വിജയമായതിന്റെ സന്തോഷത്തിലാണ് നായകന്‍ സിജു വില്‍സണ്‍

+ + +

1984 നവംബർ 22ന് ആലുവയിൽ ജനിച്ചു. വിൽസൻ ജോസഫ് എന്ന് യഥാർത്ഥപേര്

+ + +

പിതാവ് ജോസഫ് സിഐടിയു യൂണിയനിലെ ചുമട്ടുതൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച ബാല്യം

+ + +

ചെറിയ വേഷങ്ങളിലൂടെ സഹനടനായും പിന്നീട് നായകനായും മാറിയ സിജു ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് തന്‍റെ ലക്ഷ്യത്തിലെത്തിയത്.

+ + +

അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത ജസ്റ്റ് ഫൺ ചുമ്മാ എന്ന ഷോയിലെ റോയിച്ചൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടി

വിനീത് ശ്രീനിവാസന്‍റെ അരങ്ങേറ്റ ചിത്രം മലര്‍വാടി ആര്‍ടസ് ക്ലബ്ബിലൂടെ സിനിമയിൽ

+ + +


സുഹൃത്തായ അല്‍ഫോണ്‍സ് പുത്രന്‍റെ 'നേരം','പ്രേമം' എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു

ഒമര്‍ ലുലുവിന്‍റെ ഹാപ്പി വെഡ്ഡിങ്ങിലൂടെ നായകനായി

2019 ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വാസന്തി നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിച്ചത്.