കാമുകൻ തമന്നക്ക് നൽകിയ ഓമനപ്പേര് 

Tamannaah and vijay varma

നടി തമന്നയുടെ കാമുകൻ എന്ന നിലയിൽ നടൻ വിജയ് വർമ്മ കുറച്ചു നാളുകളായി വാർത്തകളിൽ ഇടം നേടുന്നുണ്ട്

വിജയ് അഭിനയിച്ച ദഹാദ് എന്ന സീരീസ് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു

ബെർലിൻ മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന പേരിലും ദഹാദ് നേട്ടങ്ങളുടെ പട്ടികയിലുണ്ട്

സിനിമയുടെ ഭാഗമായ ടീമിന് അഭിനന്ദനം അറിയിച്ച തമന്നയുടെ പോസ്റ്റിനു വിജയ് നൽകിയ കമന്റിൽ പ്രിയതമയുടെ ഓമനപ്പേരുമുണ്ട് 

'താങ്ക്സ് ടമാറ്റർ' എന്നാണ് വിജയ് തമന്നയെ അഭിസംബോധന ചെയ്തത്. ഈ പോസ്റ്റ് പിന്നീട് തമന്ന ഡിലീറ്റ് ചെയ്തു 

വാലെന്റൈൻസ് ദിനത്തിൽ ആരുടെതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം രണ്ട് കാൽപാദങ്ങൾ തിരമാലകളെ തഴുകുന്ന വിജയ്‌യുടെ പോസ്റ്റ് വന്നിരുന്നു 

ന്യൂ ഇയർ വേളയിലെ ചുംബന വീഡിയോ പുറത്തുവന്നത് മുതലാണ് ഇവർ പ്രണയത്തിലാണെന്ന തരത്തിൽ പ്രചാരണം തുടങ്ങിയത്

ദിലീപ് ചിത്രം 'ബാന്ദ്ര'യിലൂടെ തമന്ന മലയാളത്തിൽ പ്രവേശനം കുറിക്കുകയാണ്

വ്യത്യസ്ത ലുക്കിൽ ഹണി റോസ്

ക്ലിക്ക് ചെയ്യൂ