വിജയ് ഇത്തവണ പറഞ്ഞ കുട്ടി സ്റ്റോറി എന്താണെന്ന് അറിയാമോ?
ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്പോർട്സ് അരീനയിൽ വെച്ചായിരുന്നു വാരിസ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച്
വിജയ്, രശ്മിക മന്ദാന, സംവിധായകൻ വംശി പൈഡിപ്പള്ളി എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു
എണ്ണായിരത്തിൽ അധികം വിജയ് ആരാധകരാണ് ചടങ്ങിനെത്തിയത്
അണിയറ പ്രവർത്തകരെല്ലാം സംസാരിച്ചതിന് ശേഷമാണ് വിജയ് ആരാധകരെ അഭിസംബോധന ചെയ്തത്. തുടർന്ന് ഓരോ അഭിനേതാക്കളെ കുറിച്ചും താരം പേരെടുത്ത് പറഞ്ഞു
വിജയ് സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ പതിവ് 'കുട്ടി സ്റ്റോറി' കേൾക്കാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു
വാരിസ് ഒരു കുടുംബചിത്രമാണെന്നും അതിനാൽ കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നതെന്നും വിജയ് പറഞ്ഞു
''ഒരു വീട്ടിൽ സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും ദിവസവും ഓരോ ചോക്ലേറ്റ് വീതം ലഭിക്കുമായിരുന്നു''
''സഹോദരി ചോക്ലേറ്റ് അപ്പോൾ തന്നെ കഴിക്കും. എന്നാൽ സഹോദരനാകട്ടെ ഇത് സ്കൂളിൽ കൊണ്ടുപോകാനായി സൂക്ഷിച്ചുവയ്ക്കും. എന്നാല്‍ കുറച്ചുകഴിഞ്ഞ് സഹോദരി ഇത് കണ്ടുപിടിച്ച് കഴിക്കും''
''ഒരു ദിവസം എന്താണ് സ്നേഹമെന്ന് അനുജത്തി ചേട്ടനോട് ചോദിച്ചു''
''നിനക്ക് കിട്ടുന്ന ചോക്ലേറ്റ് നീ അപ്പോൾ തന്നെ കഴിക്കും. നീ തിന്നുമെന്ന് അറിഞ്ഞ് കൊണ്ടുതന്നെ ഞാൻ എന്റേത് അവിടെ വെക്കും. അതാണ് സ്നേഹം''
ഈ ലോകത്ത് ഏറ്റവും വലുത് സ്നേഹമാണെന്നും വിജയ് ആരാധകരോട് പറഞ്ഞു