ഓഫീസ് പൊളിറ്റിക്സ് OTTയിൽ : കാണാൻ സീരീസുകളും ചിത്രങ്ങളും

ജീവിതത്തിന്റെ നാനാ കോണുകളിൽ നിന്നുള്ളവർ ഒത്തുചേരുന്ന തൊഴിലിടങ്ങൾ. ആയതിനാൽ, ഓരോ ആൾക്കും മറ്റൊരാളോടുള്ള സമീപനവും പെരുമാറ്റവും വ്യത്യസ്തമാവാം. ഓഫീസ് പൊളിറ്റിക്സ് പ്രമേയമായ ചില ഒ.ടി.ടി. ചിത്രങ്ങൾ പരിചയപ്പെടാം

IMDB റേറ്റിംഗ് (7.6/10),  പ്ലാറ്റ്ഫോം: ആമസോൺ പ്രൈം

ആഫ്റ്റർ അവേഴ്സ്:

ബ്ലാക്ക് ഹ്യൂമറിന്റെ അകമ്പടിയോടെ ഓഫീസ് പ്രശ്നങ്ങളെ നോക്കിക്കാണുന്ന മാർട്ടിൻ സ്കോർസെസ് ചിത്രം

IMDB റേറ്റിംഗ് (8.2/10), പ്ലാറ്റ്ഫോം: യൂട്യൂബ്

ജൽ തൂ ജലാൽ തൂ

ഡൽഹിയിലെ ടെക്സ്റ്റൈൽ ഫാക്ടറിയുടെ പശ്ചാത്തലത്തിൽ പ്രതീക് വാട്ട് തയാർ ചെയ്ത ഷോർട്ട് ഫിലിം. തൊഴിലാളി വിധേയത്വം അലിഖിത നിയമമായി മാറിയ പ്രമേയം

IMDB റേറ്റിംഗ് (7.2/10), പ്ലാറ്റ്ഫോം: ആമസോൺ പ്രൈം വീഡിയോ

പൈറേറ്റ്സ് ഓഫ് സിലിക്കൺ വാലി

സ്റ്റീവ് ജോബ്‌സിന്റെയും ബിൽ ഗേറ്റ്സിന്റെയും കഥാപാത്രങ്ങൾ കടന്നുവരുന്ന ചിത്രത്തിൽ ആപ്പിളിലെ ആദ്യകാല തൊഴിലാളി ചൂഷണം പ്രമേയമാവുന്നു

IMDB റേറ്റിംഗ് (6.4/10), പ്ലാറ്റ്ഫോം: ആമസോൺ പ്രൈം വീഡിയോ

ദി അസിസ്റ്റന്റ്

തൊഴിലിടത്തെ ഒരു കൂടായി ചിത്രീകരിക്കുന്നു. മുൻവിധികളും സങ്കീർണ്ണതയും നിറഞ്ഞ ദിവസങ്ങളെ പ്രതിനിധീകരിക്കുന്നു

IMDB റേറ്റിംഗ് (7.5/10), പ്ലാറ്റ്ഫോം: ആമസോൺ പ്രൈം വീഡിയോ

റോക്കറ്റ് സിംഗ്

വൻകിട കമ്പനികൾ ഒരു വ്യക്തിയെ യാന്ത്രികമായ പ്രവർത്തന ശൈലിയിലേക്ക് നയിക്കുന്നതെങ്ങിനെയെന്ന് കാണിക്കുന്ന ചിത്രം