സീമയ്ക്ക് 1000 രൂപയുടെ ചെക്കെഴുതി കൊടുത്ത ഐ.വി. ശശി

നടി സീമയെ ആദ്യമായി നായികയാക്കിയ സംവിധായകനാണ് പിൽക്കാലത്ത് ഭർത്താവായി മാറിയ ഐ.വി. ശശി 

ആദ്യ ചിത്രമായ അവളുടെ രാവുകൾക്ക് മുൻപ്, മറ്റൊരു ചിത്രത്തിലെ നൃത്തരംഗത്തിലെ സംഘത്തിനൊപ്പം സീമ പ്രത്യക്ഷപ്പെട്ടിരുന്നു

ഈ ചിത്രം സംവിധാനം ചെയ്തതും ഐ.വി. ശശി തന്നെ 

ഐ.വി. ശശി അടുത്ത സിനിമയ്ക്കായി സീമയെ മേക്കപ്പ് ടെസ്റ്റിന് ക്ഷണിച്ചു 

ടെസ്റ്റ് കടന്നതും, അടുത്ത സിനിമയ്ക്കുള്ള ക്ഷണമായി. വേഷം എന്തെന്നും പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടു കൂടി ആ കഥാപാത്രം ചെയ്യണം

അതുവരെ അമ്മയെ നോക്കാൻ നൃത്ത പരിപാടികൾ ചെയ്ത് ദിവസേന പണം സമ്പാദിച്ചിരുന്നു സീമ. ഇവിടെ പ്രതിഫലത്തിന്റെ കാര്യം പോലും പറയുന്നില്ല

ഡാൻസും ഇല്ല, സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലവും കിട്ടിയില്ല എന്നായതും, സീമ ഐ.വി. ശശിയോട് നേരിട്ട് ചോദിച്ചു 

‘എനിക്കൊന്നും തന്നില്ല. ഡാന്‍സിനും പോകണ്ടന്ന് പറഞ്ഞു. എനിക്ക് ശാപ്പാട് കഴിക്കണ്ടേ?’ എന്ന ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ ശശി 1000 രൂപയുടെ ചെക്ക് എഴുതി നൽകുകയായിരുന്നു