ആരാണ്
ദിവ്യ എം നായർ 

കൊസ്‌തേപ്പിന്റെ നെഞ്ചിൽ ചവിട്ടിയ റീത്ത; ഡബ്ബിങ്ങിലൂടെ അഭിനയരംഗത്ത് 

 'ഭീമന്റെ വഴി'യിലെ കൗൺസിലർ റീത്ത, 'കാർത്തികദീപ'ത്തിലെ സംശയരോഗി, സ്ത്രീപഥത്തിലെ 'ജയസുധ'

മുപ്പതിലേറെ സിനിമകളിൽ  വലുതും ചെറുതുമായ വേഷങ്ങൾ. ഇരുപതോളം സിനിമകളിൽ ശബ്ദം നൽകി 

ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ  മധുസൂദനൻ നായരുടെ മകളായി കൊച്ചി പള്ളുരുത്തിയിൽ ജനനം.  പഠനം സെന്റ് മേരീസ് സ്‌കൂളിൽ

ചെറുപ്പം മുതൽ ക്ലാസിക്കൽ ഡാൻസും സംഗീതവും അഭ്യസിച്ചു. പത്താംക്ലാസിൽ പഠിക്കുമ്പോള്‍ ടെലിവിഷൻ മേഖലയിൽ

ഒരു പ്രാദേശിക ചാനലിൽ അവതാരകയായി തുടക്കം. തുടർന്ന് റേഡിയോ ജോക്കിയായി ആറുവർഷം 

പരസ്യ ചിത്രങ്ങൾക്ക് ശബ്ദം പകർന്ന് ഡബ്ബിംഗ് മേഖലയിലേയ്ക്കും പ്രവേശിച്ചു. തുടർന്ന് സിനിമകളില്‍ വിവിധ നടിമാർക്ക് ശബ്ദം നൽകി

ആദ്യം അഭിനയിച്ചത് 2013ൽ ബൈസിക്കിൾ തീവ്സ് എന്ന സിനിമയിൽ

ആൻമരിയ കലിപ്പിലാണ്, രക്ഷാധികാരി ബൈജു(ഒപ്പ്), ഭീമന്റെ വഴി, പുഴു എന്നീ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു

ഈശ്വരൻ സാക്ഷിയായ് എന്ന സീരിയലിലൂടെ സീരിയൽ രംഗത്ത് 

സ്ത്രീപഥം എന്ന സീരിയലിലൂടെ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ജയസുധ എന്ന വില്ലത്തിയുടെ വേഷത്തിലാണ് ദിവ്യ 

ഭർത്താവ് എം കെ പത്മകുമാർ. സൗപർണിക, ഋഷികേശ് മക്കൾ. മക്കളും സിനിമാ-സീരിയൽ രംഗത്ത് സജീവം

വിനോദരംഗത്തെ പുത്തൻ വാർത്തകൾക്ക് ഞങ്ങൾക്കൊപ്പം തുടരൂ...

അടുത്ത സ്റ്റോറി കാണാം 

Click Here