മദ്യപാനം മാത്രമല്ല നിങ്ങളുടെ കരളിനെ അപകടാവസ്ഥയിലാക്കുന്നത്
മദ്യം അതേ രൂപത്തിലോ അല്ലെങ്കിൽ മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നത്
കരളിൽ കൊഴുപ്പടിയുക എന്ന അവസ്ഥയാണ് മദ്യം കരളിനെ ബാധിക്കുന്നതിന്റെ തുടക്കം
മദ്യം കരളിനെ ബാധിച്ചു തുടങ്ങുന്ന അവസരത്തിൽ തന്നെ മദ്യം പൂർണമായും ഉപേക്ഷിച്ചാൽ കരൾവീക്കം എന്ന ഈ മാരകരോഗത്തിൽ നിന്ന് തികച്ചും മുക്തിനേടാം
ഒരുപാടുകാലം മദ്യം ഉപയോഗിക്കുന്ന ഏകദേശം 15 ശതമാനം ആളുകളിൽ മാത്രമേ കരൾ രോഗങ്ങൾ കണ്ടുവരാറുള്ളൂ.
അമിത വണ്ണം, പ്രമേഹം, സുരക്ഷിതത്വമില്ലാത്ത രീതിയില്‍ കുത്തിവയ്പ്പുകള്‍ എടുക്കുന്നത്, സുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധം, പാരമ്പര്യമായി ഉണ്ടാകുന്നത് എന്നിവയും കരള്‍ രോഗത്തിനു കാരണമായേക്കാം
രക്ത പരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്കാനിങ് സി ടി സ്കാനിങ് മുതലായ പരിശോധനയിലൂടെയുമാണ് രോഗം നിർണയിക്കുന്നത്
രോഗം മൂർച്ഛിച്ചാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ