കൗമാരക്കാരിയായ മകൾ തടികൂടുമെന്ന് പേടിച്ച് ഭക്ഷണം ഒഴിവാക്കാറുണ്ടോ?

ശരീരാകൃതിയെക്കുറിച്ചും ഭംഗിയെക്കുറിച്ചും  കൂടുതൽ ആലോചിക്കുന്ന കാലമാണ് കൗമാരം

ശരീര സൗന്ദര്യത്തെക്കുറിച്ചും ഷേപ്പിനെകുറിച്ചുമുള്ള വിവരങ്ങൾ കൂടുതൽ സ്വാധീനിക്കപ്പെടുന്ന കാലം

തടി കുറയ്ക്കുന്നതിനും ഭക്ഷണം നിയന്ത്രിക്കുന്നതിനുമൊക്കെ ഇതു പ്രേരണയേകും. എന്നാലിത് ഒരുപരിധിയിൽ കൂടുമ്പോൾ അസുഖത്തിന്റെ തലത്തിലേക്കു മാറും

തടി കൂടുന്നു എന്നത് മിക്കപ്പോഴും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വെറും തോന്നൽ മാത്രമായിരിക്കും 

ഇത്തരം കൗമാരക്കാരിൽ സാധാരണ കാണുന്ന ഒരു അസുഖമാണ് അനൊറെക്സിയ നെർവോസ

ആൺകുട്ടികളെക്കാൾ പെൺകുട്ടികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്

ഈ അസുഖം ഉള്ളവർ തടി കൂടുമോ എന്ന പേടി കാരണം ഭക്ഷണം കുറയ്ക്കും. അല്ലെങ്കിൽ തീരെ കഴിക്കാതിരിക്കും

ചിലർ കഴിച്ച ഭക്ഷണം ഛർദിച്ച് പുറത്തു കളയാനും ശ്രമിക്കും

കൗമാരപ്രായത്തിൽ വളരെ വേഗത്തിലാണ് ശരീരം വളരുന്നതെന്ന് അറിയുക. അതനുസരിച്ചു കൂടുതൽ ഊർജവും പോഷകങ്ങളും ആവശ്യമാണ്

പൊണ്ണത്തടി വരാതിരിക്കുന്നതിനുള്ള പോംവഴി ആവശ്യത്തിന് വ്യായാമം ചെയ്യുകയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. എന്നിട്ടും ആശങ്ക തുടരുന്നുവെങ്കിൽ ചികിത്സ തേടുക