ഇഞ്ചി നിസാരക്കാരനല്ല; ആരോഗ്യ ഗുണങ്ങള്‍ ഏറെ
പലരൂപത്തിൽ ദിവസേന ഇഞ്ചി കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും. അവ ഏതെല്ലാമെന്നു നോക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. വെറും വയറ്റില്‍ ഇഞ്ചി നെല്ലിക്കാ ജ്യൂസായോ അല്ലെങ്കില്‍ ഇഞ്ചി നീര് തേനില്‍ ചാലിച്ചോ കഴിക്കാം
ആര്‍ത്തവ വേദന കുറയ്ക്കും. ഇഞ്ചിപ്പൊടിയോ നീരോ വെള്ളത്തില്‍ ചേര്‍ത്തോ തേനില്‍ ചേര്‍ത്തോ കഴിക്കാം
കൊളസ്‌ട്രോള്‍ കുറയ്ക്കും. അടുത്തിടെ ഒരു പഠനത്തില്‍ ദിവസേന 5 ഗ്രാം വീതം ഇഞ്ചി കഴിച്ചവരിൽ കൊളസ്‌ട്രോള്‍ ലെവല്‍ കുറഞ്ഞതായി കണ്ടെത്തി
ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും നല്ല പരിഹാരമാര്‍ഗം
ദിവസേന ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്
ഇഞ്ചി നന്നായി ഉണക്കി സൂക്ഷിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നമ്മളുടെ ആവശ്യാനുസരണം ഉപയോഗിക്കാം
ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ളപ്പോള്‍ ഇവയെടുത്ത് പൊടിച്ച് ശര്‍ക്കരയുടെ കൂടെ ചേര്‍ത്തോ അല്ലെങ്കില്‍ തേനിനൊപ്പമോ കഴിക്കാം
റിഫ്രഷിംഗ് പാനീയങ്ങള്‍ തയാറാക്കുമ്പോൾ ഇഞ്ചി ചേര്‍ക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും
ഈ സ്റ്റോറി
ഇഷ്ടമായോ?
Disclaimer: ആരോഗ്യ വിദഗ്ധനുമായി സംസാരിച്ച ശേഷം മാത്രം പരീക്ഷിക്കുക
Photos: Canva Click Here